ചെന്നൈയിൽ കനത്ത മഴ പെയ്തതോടെ വിമാനസർവീസുകൾ താളം തെറ്റി. ചെന്നൈയിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇവിടെനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങൾ വൈകുകയാണ്. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചത്.
ചെന്നൈ വിമാനത്താവളത്തിൽ 15 വിമാനങ്ങൾ ഇറങ്ങാൻ സാധിക്കാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ഇനിയും ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ ഈ വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടേക്കും. അടുത്ത 7 ദിവസത്തേക്ക് ചെന്നൈയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.