ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്ക്സ് റിപ്പബ്ലിക്കൻ പാർട്ടി അനുഭാവി; പൊതുവെ ശാന്ത സ്വഭാവക്കാരൻ

ജൂലൈ 13ന് പെൻസിൽവേനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. 20 കാരനായ തോമസ് മാത്യു ക്രൂക്ക്സ് സ്റ്റേജിന് 130വാര അകലെയുള്ള നിര്‍മ്മാണ പ്ലാന്റിന്റെ മുകള്‍ ഭാഗത്തുനിന്ന് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ സുരക്ഷാസേന വെടിവെച്ചു കൊന്നു. എന്നാൽ ട്രംപിനെ വെടിവെച്ചത് ക്രൂക്ക്സാണെന്ന് 20കാരന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ക്രൂക്ക്‌സ് വളരെ ശാന്ത സ്വഭാവക്കാരനായിരുന്നുവെന്നും എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചായ്‌വ് ഉള്ളതായി തോന്നിയിട്ടില്ലെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാൽ പിന്നീട് ക്രൂക്സ് റിപ്പബ്ലിക്കൻ പാർട്ടി അനുഭാവിയാണെന്നാണു വിവരം പുറത്തു വന്നു.

ക്രൂക്ക്‌സിന്റെ മാതാപിതാക്കളായ മാത്യവും മാരി ക്യൂക്ക്‌സും സെര്‍ട്ടിഫൈഡ് ബിഹേവിയര്‍ കൗണ്‍സിലര്‍മാരാണ് എന്നതാണ് ഞെട്ടിക്കുന്ന ഒരു കാര്യം. ഇപ്പോഴും നടന്നതെന്താണെന്ന് പൂർണമായി ഉൾക്കൊള്ളാൻ ആ മാതാപിതാക്കൾക്കായിട്ടില്ല. ഇതുവരെയും ആക്രമണത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ക്യൂക്ക്‌സിന്റെ വീട്ടിലും കാറിലും നടത്തിയ പരിശോധനയിൽ സ്‌ഫോടനത്തിന് ഉപയോഗിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *