വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മര്യനാട് ഇന്നുരാവിലെയാണ് സംഭവം. മര്യനാട് അർത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് (45) ആണ് മരിച്ചത്.

മത്സ്യബന്ധനത്തിനായി പോയ വള്ളമാണ് മറിഞ്ഞത്. കരയ്ക്ക് അല്‍പംമാത്രം ദൂരെയായി വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടെങ്കിലും അലോഷ്യസ് അവശനായി. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മുതലപ്പൊഴിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരെയാണ് മര്യനാട്. ശക്തമായ തിരമാലയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഇതിനിടെ, ഇടുക്കിയില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. ഇടുക്കി മാങ്കുളത്ത് ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. താളുങ്കണ്ടംകുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. കനത്ത മഴയില്‍ വഴി കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടത്തിന് കാരണമായത്. കാല്‍വഴുതി പുഴയിലേയ്ക്ക് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *