അപ്പായും അമ്മയും വേർപിരിഞ്ഞത് ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു: അക്ഷര ഹാസൻ

ലോകം അറിയപ്പെടുന്ന നടന്റെ മക്കളായി പിറന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന കമലഹാസന്റെ മകൾ അക്ഷര ഹാസൻ. സമൂഹത്തിൽ ബഹുമാനവും ആദരവും തങ്ങൾക്കുണ്ട്. എന്നാൽ തങ്ങളുടെ കുടുംബജീവിതത്തിൽ സംഭവിച്ചത് കാര്യമായി തങ്ങളെ ബാധിച്ചിരുന്നതായും അക്ഷര പറഞ്ഞു.

ഞാനും ചേച്ചിയും ഭാഗ്യം ചെയ്തവരാണ്. സെലിബ്രിറ്റി കിഡ്സ് ആണെന്ന് പറഞ്ഞാലും ഞങ്ങളും മനുഷ്യരാണ്. അതിനാൽ അപ്പായും അമ്മയും വേർപിരിഞ്ഞത് ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ അമ്മയും അപ്പായും വളരെയധികം കനിവുള്ളവരായിരുന്നു. പ്രശ്നങ്ങൾ ഉള്ളത് ഞങ്ങൾക്കിടയിലാണ്, നിങ്ങൾ ഇതിൽ ഒറ്റപ്പെട്ടു പോകരുത്. എപ്പോഴും നിങ്ങളുടെ അപ്പായും അമ്മയുമായി കൂടെ തന്നെയുണ്ടാകും എന്ന് പറഞ്ഞിരുന്നു. ചിലപ്പോൾ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കും. മനസിന് വിഷമമായി. മനുഷ്യരല്ലേ. ഏതൊരു കുട്ടികൾക്കും അതൊരു വിഷമം തന്നെയാണ്. പക്ഷേ ഞാനും ചേച്ചിയും ഭാഗ്യം ചെയ്തവരാണ്.

ഞങ്ങളുടെ മാതാപിതാക്കൾ കനിവുള്ളവരും ഞങ്ങളെ മനസിലാക്കുന്നവരുമായിരുന്നു. അവർ പേരന്റ്ഹുഡ് കൈവിട്ടിരുന്നില്ല. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അത് ഞങ്ങളുടെ ജീവിതം കുറേക്കൂടി എളുപ്പമാക്കി- അക്ഷര ഹാസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *