200ലധികം മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിച്ച് നാലുവയസുകാരി; അമ്മയെ വിമർശിച്ച് നെറ്റിസൺസ്

ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തായ്‌ലൻഡ് സ്വദേശിനിയായ ക്വാൻറൂഡി സിരിപ്രീച്ചയാണ് മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന തന്റെ മകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കുഞ്ഞിനെ ഇരുത്തിയതിന് അമ്മയെ നിരവധിപ്പേർ വിമർശിക്കുന്നുണ്ട്.

മകളുടെ ഭയം ഇല്ലാതാക്കാനാണ് താനിങ്ങനെ ചെയ്തതെന്നാണ് അമ്മയുടെ മറുപടി. വിഡിയോയിൽ കാണുന്ന മുതലക്കുഞ്ഞുങ്ങൾക്ക് 15 ദിവസത്തിൽ താഴെ മാത്രമാണ് പ്രായം. അവയ്ക്ക് പല്ലുകൾ വളർന്നിട്ടില്ല. അതിനാൽ മകളെ ഉപദ്രവിക്കുമെന്ന പേടി വേണ്ടെന്ന് അമ്മ ക്വാൻറൂഡി പറയ്യുന്നു. തായ് മാധ്യമങ്ങൾ നൽകുന്ന വിവരപ്രകാരം തായ്‌ലൻഡിൽ മുതല ഫാം നടത്തുകയാണ് ക്വാൻറൂഡി. ലോകത്ത് ഏറ്റവും കൂടുതൽ മുതലകളുടെ തോൽ, മാംസം എന്നിവ ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുന്നതും തായ്‍ലൻഡ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *