മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്കായി യാതൊന്നുമില്ല: രാഹുൽ ഗാന്ധി

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കേന്ദ്ര സർക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്സിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

മറ്റു സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ട് സഖ്യകക്ഷികളെ പ്രീണിപ്പിക്കാനുള്ള തീരുമാനങ്ങളാണു ബജറ്റിൽ. മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്കായി യാതൊന്നുമില്ല. ബജറ്റിലെ ചില ആശയങ്ങൾ കോൺഗ്രസ് പ്രകടനപത്രികയിൽനിന്നും മുൻ ബജറ്റുകളിൽനിന്നും കോപ്പിയടിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *