ഭീമൻ ആർക്കിലോൺ; പുറംതോടില്ലാത്ത കടലാമ; 3500 കിലോവരെ ഭാരം!

ഇന്ന് ഭൂമിയിലുള്ള ഏറ്റവും വലിയ കടലാമ ലെതർബാക്ക് ടർട്ടിലാണ്. എന്നാൽ ആദിമകാലത്ത് കടലിൽ ഭീകരൻ കടലാമകൾ ജീവിച്ചിരുന്നു എന്ന് അറിയാമോ? ആർക്കിലോൺ എന്നറിയപ്പെടുന്ന ഇവയ്ക്ക് 15 അടിവരെയൊക്കെ നീളമുണ്ടായിരുന്നു. 2500 കിലോ മുതൽ 3500 കിലോവരെ ശരീരഭാവും. 1895ൽ അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിൽ നിന്ന് പാലിയന്റോളജിസ്റ്റായ ജോർജ് റീബർ വീലൻഡാണ് ഈ ആമയുടെ ഫോസിൽ കണ്ടെത്തിയത്. അതിനെ അന്ന് പ്രോട്ടോസ്റ്റെഗിഡെ എന്ന ജന്തുവിഭാഗത്തിൽ ഇതിനെ ഉൾപ്പെടുത്തി. ഇന്ന് പ്രോട്ടോസ്റ്റെഗിഡെ കുടുംബത്തിൽ മറ്റു ജീവികളൊന്നുമില്ല.

ആർക്കിലോണുകൾ താമസിച്ചിരുന്ന കടൽമേഖല ചുരുങ്ങിപ്പോയതാണ് ഇവ നശിക്കാനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്. മറ്റൊരു കാര്യം സാധാരണ കടലാമകളുടെ പുറത്തുള്ള കട്ടിയുള്ള തോടില്ലെ, അത് ആർക്കിലോണുകൾക്ക് ഉണ്ടായിരുന്നില്ല. മറിച്ച് കട്ടിയുള്ള ത്വക്കോടുകൂടിയ കാരപേസ് എന്ന ഘടനയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഭൂമിയിലുള്ള ഏറ്റവും വലിയ കടലാമയായ ലെതർബാക്ക് ടർട്ടിലിനും ആർക്കിലോണുകളെപ്പോലെ പുറന്തോടിനുപകരം കാരസ്പേസ് ഘടനയാണ്. എന്നാൽ ഇവർ ബന്ധുക്കളൊന്നുമല്ല കേട്ടോ? ലെതർബാക്ക് ടർട്ടിലുകൾക്ക് 2.7 മീറ്റർ വരെയൊക്കെ നീളം വയ്ക്കും. ഇവ വംശനാശഭീഷണി നേരിടുന്ന ജീവികളാണ്.

Leave a Reply

Your email address will not be published. Required fields are marked *