ബഹിരാകാശത്തും ഒളിംപിക്‌സ്; ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലീറ്റുകൾക്ക് ആശംസയുമായി ബഹിരാകാശ സാഞ്ചാരികൾ

ഒളിംപിക്‌സ് ആവേശം അങ്ങ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുമെത്തി. ഒളിംപിക്‌സ് ആഘോഷമാക്കിയ ബഹിരാകാശ സ‍ഞ്ചാരികളു‌ടെ വീഡിയോ നാസയാണ് പുറത്തുവിട്ടത്. സുനിത വില്യംസടക്കമുള്ള ബഹിരാകാശ സഞ്ചാരികൾ ചേർന്ന് ഐഎസഎസിൽ ഒരു ചെറിയ ഒളിംപിക്‌സ് സംഘടിപ്പിച്ചു. കീഴ്വഴക്കം മുടക്കാതെ ഒളിംപിക് ദീപശിഖ കൈമാറിയ ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്.

ഡിസ്‌കസ് ത്രോ, ജിംനാസ്റ്റിക്‌സ്, ബാർ ലിഫ്റ്റിങ്, ഷോട്ട് പുട്ട് എന്നീ ഇവന്റുകൾ സഞ്ചാരികൾ രസകരമായി അവതരിപ്പിച്ചു. പാരിസ് ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലീറ്റുകൾക്ക് ആശംസകൾ നൽകാനായി ആയിരുന്നു ബഹിരാകാശത്തെ ഈ ഒളിംപിക്‌സ് പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *