വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ഡൽഹി

വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ഡൽഹി- എൻ.സി.ആർ. ജൂലായ് 31നു വൈകീട്ടാരംഭിച്ച ദുരിതാശ്വാസ സമാഹാരത്തിലേക്ക് രണ്ടു ദിവസത്തിനകം 25 ലക്ഷത്തിലേറെ രൂപ ഡൽഹി – എൻ.സി.ആർ നിവാസികള്‍ സംഭാവനയായി നല്‍കി

ആദ്യ ദിനം CMDRF ലേക്ക് നല്‍കിയ 10 ലക്ഷത്തിലധികം വരുന്ന തുകക്ക് പുറമെ രണ്ടാം ദിനം 15 ലക്ഷത്തിലധികം രൂപ ദില്ലിയില്‍ നിന്നും CMDRF ലേക്ക് സംഭവനയായി സമാഹരിക്കാനായി.

മുൻ ആറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ ശ്രീ കെ കെ വേണുഗോപാലും മുതിർന്ന അഭിഭാഷകൻ ശ്രീ എൻ ഹരിഹരനും 5 ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മുതിർന്ന അഭിഭാഷകരായ കൃഷ്ണൻ വേണുഗോപാല്‍, ജയ്ദീപ് ഗുപ്ത എന്നിവർ ഓരോ ലക്ഷം വീതം സംഭാവന ചെയ്തു. സൂപ്രീം കോടതി AOR അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ വിപിൻ നായർ, അഡ്വ ആബിദ് അലി ബീരാൻ എന്നിവർ 50,000 രൂപ വീതം CMDRF ലേക്ക് നല്‍കി.

ഇതിനു പുറമെ നൂറുകണക്കിന് വരുന്ന ഡല്‍ഹി മലയാളികളും ഇതര സംസ്ഥാനക്കാരും അവരവരുടെ ശേഷിക്കനുസരിച്ച്‌ ചെറുതും വലുതുമായവിവിധ തുകകള്‍ വയനാടിനെ സഹായിക്കാനായി ദില്ലിയില്‍ രൂപീകരിച്ച കൂട്ടായ്മയുടെ അഭ്യർത്ഥനപ്രകാരം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി – NCR ലെ വയനാട് സഹായ കൂട്ടായ്മയുടെ മുഖ്യ രക്ഷധികാരിയും മുൻ സൂപ്രീം കോടതി ജഡ്ജുമായ ജസ്റ്റിസ്‌ കുര്യൻ ജോസഫ് ആദ്യദിനം തന്നെ രണ്ടര ലക്ഷം രൂപ നല്‍കിയിരുന്നു. മുതിർന്ന അഭിഭാഷകൻ PV സുരേന്ദ്രനാഥ് 50,000 രൂപയും, അഡ്വ പ്രശാന്ത് പദ്മനാഭൻ 50,000 രൂപയും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന അഭിഭാഷക

5 ലക്ഷം രൂപയും ആദ്യദിനം തന്നെ സംഭാവനയായി നല്‍കി.

വയനാടിനെ കൈപിടിച്ചുയർത്താൻ ദില്ലി AIIMS ലെയും RML ഹോസ്പിറ്റലിലെയും GTB ഹോസ്പിറ്റലിലെയും നഴ്സിംഗ് സമൂഹവും ഡല്‍ഹിയിലെ മലയാളി വിദ്യാർത്ഥി സമൂഹവും മുന്നിട്ടിറങ്ങിയിട്ടുണ്ട്. പ്രസ്സ് ക്ലബ്‌ ഓഫ് ഇന്ത്യ കേന്ദ്രീകരിച്ചും സഹായധന സമാഹരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *