ജോലിക്കെത്തിയ ബംഗാൾ സ്വദേശി മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹത , പൊലീസ് അന്വേഷണം ആരംഭിച്ചു

അഞ്ച് ദിവസം മുൻപ് ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം മരിച്ച നിലയിൽ. വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്ക്കൽ എം എസ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം ബംഗാൾ സ്വദേശിയായ സമയ ഹസ്ദയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്.

ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനദ് (24), പ്രേം (40) എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വള്ളികുന്നം എസ് എച്ച് ഒ ബിനുകുമാർ റ്റി, എസ് ഐ ദിജേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ ചോദ്യം ചെയ്യൽ നടക്കുന്നത്. അഞ്ച് ദിവസം മുൻപ് ഇവിടെ ജോലിക്ക് എത്തിയ ഹസ്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ധരടക്കം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *