സിബിഐയുടെ പേരിൽ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം; മുന്നറിയിപ്പ്

സൈബർ തട്ടിപ്പുകളുടെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി സിബിഐ രംഗത്ത്. ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുത്. സിബിആ ലോഗോ അടക്കം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നു. വാറൻറും സമൻസും കൃത്വിമമായുണ്ടാക്കി തട്ടിപ്പ് നടത്തുന്ുണ്ട്. പൊതുജനങ്ങൾ തട്ടിപ്പിൽ വീഴരരുത്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ പൊലീസുമായി ബന്ധപ്പെടണമെന്നും സിബിഐ അറിയിച്ചു.

അതിസമർത്ഥമായൊരു ഓൺലൈൻ സൈബർ തട്ടിപ്പിന് താൻ ഇരയായെന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിവിദഗ്ധമായാണ് 15 ലക്ഷത്തിലധികം രൂപ തട്ടിപ്പുകാർ കൊണ്ടുപോയത്. മുംബൈയിലെ കള്ളപ്പണ ഇടപാട് കേസിൽ ഉൾപ്പെട്ട ഒരു ബാങ്ക് അക്കൗണ്ട് കൂറിലോസിൻറേത് എന്ന് പറഞ്ഞാണ് ആദ്യ വിഡീയോ കോൾ എത്തിയത്. മുംബൈ സൈബർ വിഭാഗമെന്ന് പരിപയപ്പെടുത്തി. കൂടുതൽ അന്വേഷണത്തിന് സിബിഐ ഉദ്യോഗസ്ഥർ കൂടി പങ്കാളികൾ ആക്കിയെന്നും വിശ്വസിപ്പിച്ചു. ഒരു തട്ടിപ്പുമായും ബന്ധമില്ലെന്ന് അറിയിച്ചതോടെ നിരപരാധിയെന്ന് തെളിയിക്കാൻ നിയമപരമായ വഴികളുണ്ടെന്നായി തട്ടിപ്പുകാർ.

സുപ്രീംകോടതിയുടെ വ്യാജ രേഖകൾ വരെ തയ്യാറാക്കി അയച്ചുകൊടുത്തു. എന്നാൽ നടപടിക്രമെല്ലാം പൂർത്തിയാകും വരെ വെർച്വൽ കസ്റ്റഡിയിലാണെന്ന് കൂറിലോസിനെ വിശ്വസിപ്പിച്ചു. അങ്ങനെ രണ്ടുദിവസം പൂർണ്ണനിയന്ത്രം തട്ടിപ്പ് സംഘത്തിൻറെ കയ്യിലായി. ഒടുവിൽ ബാങ്കിൽ നേരിട്ട് പോയും മറ്റൊരു പുരോഹിതൻ വഴിയും 15,01186 രൂപ തട്ടിപ്പുകാർ നിർദേശിച്ച അക്കൗണ്ടിലേക്ക് നൽകി.

പണമെല്ലാം തട്ടിയെടുത്ത ശേഷം സിബിഐ ഉദ്യോഗസ്ഥനെന്ന പേരിൽ ഒരാൾ വാട്‌സ്അപിൽ വിളിച്ചു. നിരപരാധിയെന്ന് കോടതിവഴി തെളിയിച്ചതിന് ഒരു ലക്ഷം രൂപ സമ്മാനമായി തന്നുകൂടെയെന്നായി ചോദ്യം. അപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിരമിക്കൽ ആനുകൂല്യമായി കിട്ടിയ പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. അതാണ് സംഘം കൈക്കലാക്കിയതെന്നും കൂറിലോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *