വയനാട് മുണ്ടക്കൈ ദുരന്തം ; അടിയന്തര സഹായം വൈകുന്നുവെന്ന് പരാതി

വയനാട് മുണ്ടക്കൈയിലുണ്ടായ ​​ദുരന്തത്തിൽ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ദുരിതബാധിതർക്ക് ഇതുവരേയും കിട്ടിയില്ല.സംഭവത്തിൽ പരാതിയുമായി വയനാട്ടിലെ ദുരിത ബാധിതർ രം​ഗത്തെത്തി.സർക്കാർ പ്രഖ്യാപിച്ച സഹായം വേഗത്തിൽ അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. അതേസമയം,രേഖകൾ ശരിയാക്കാനുള്ള സമയമാണ് എടുക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ക്യാംപിൽ കഴിയുന്നവർക്ക് 300 രൂപ വീതം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 

Leave a Reply

Your email address will not be published. Required fields are marked *