ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ “പ്രണയലീല’- വീഡിയോ കണ്ട് ജനം ഞെട്ടി

ഉത്തർപ്രദേശിലെ നോയിഡയിലുള്ള പ്രമുഖ സ്കൂളിലെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ കുപ്രസിദ്ധിയാർജിച്ചിരിക്കുകയാണ്. ഗൗരവമായി പഠിക്കുന്ന സഹപാഠികൾക്കിടയിലിരുന്നു ചുംബനകേളി‍യിലേർപ്പെടുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങളാണു വിവാദമായത്.  വൈറലായ വീഡിയോയിലെ സ്കൂൾ ഏതെന്നു തിരിച്ചറിഞ്ഞിട്ടില്ല. 

ദൃശ്യങ്ങൾ തുടങ്ങുന്പോൾ ക്ലാസ് മുറിയുടെ പിൻ ബെഞ്ചിൽ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതു കാണാം. അതേസമയം ക്ലാസിലെ മറ്റു ചിലർ തമാശകളിൽ ഏർപ്പെടുകയും ചിലർ പഠിക്കുന്നതും കാണാം. “എക്‌സിൽ’ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് “ക്ലാസ് മുറിയിലെ അശ്ലീലം’ എന്ന അടിക്കുറിപ്പും നൽകിയിരുന്നു. 

ക്ലാസിൽതന്നെയുള്ള വിദ്യാർഥിയാണു ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ രക്ഷാകർത്താക്കളും അധ്യാപകരും ആശങ്ക പ്രകടിപ്പിച്ചു. ബോളിവുഡ് വെബ്സീരിസിനെ പ്രതിക്കൂട്ടിലാക്കി നിരവധിപ്പേർ രംഗത്തുവന്നിരുന്നു. ബോളിവുഡിൽനിന്നു പുറത്തിറങ്ങുന്ന ചിത്രങ്ങളാണു കുട്ടികളെ ഇത്തരത്തിൽ മാറ്റിത്തീർക്കുന്നതെന്നാണ് അവരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *