രണ്ടാം വാർഷിക നിറവിൽ റേഡിയോ കേരളം 1476 എ എം ; ശ്രോതാക്കൾക്കായി ഒരുക്കിയിരിക്കുന്നത് ഗംഭീര പരിപാടികൾ

രണ്ടാം വാർഷികം പ്രമാണിച്ച് റേഡിയോ കേരളം ഓഗസ്റ്റ് 17 ശനിയാഴ്ച 17 മണിക്കൂർ ലൈവത്തൺ പ്രക്ഷേപണം ചെയ്യുന്നു. നാളെ യുഎഇ സമയം രാവിലെ 7 മുതൽ രാത്രി 12 വരെയാണ് ലൈവത്തൺ. ജാസി ഗിഫ്റ്റ്, പന്തളം ബാലൻ, രവിശങ്കർ, പ്രീത കണ്ണൻ, അഖില ആനന്ദ്, യൂസുഫ് കാരക്കാട് എന്നിവരുടെ മ്യൂസിക്കൽ ലൈവത്തൺ, സെലിബ്രിറ്റി വിഷസ്, ശ്രോതാക്കൾക്ക് സമ്മാനപ്പെരുമഴ ഒരുക്കുന്ന റേഡിയോ കേരളം ലിസണേഴ്സ് ക്ലബ് ലോട്ടറി ക്ലബ്ബ് ലോയൽറ്റി പ്രോഗ്രാമിന്റെ ലോഞ്ച് , ഇശൽ ഇമ്പം – സീസൺ 2 ലോഞ്ച്,വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കാൻ

റേഡിയോ കേരളം ഒരുക്കുന്ന CMDRF ക്യാമ്പയിൻ, റേഡിയോ കേരളത്തിന്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ‘MainStream TV’ അവതരിപ്പിക്കുന്ന വെബ് സീരിലേക്ക് കഥയും അഭിനേതാക്കളെയും തേടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം, റേഡിയോ കേരളം, ദുബായ് ബുർജ്മാൻ മാളിൽ ഒരുക്കുന്ന 10 ദിവസത്തെ ഓണഘോഷ പ്രഖ്യാപനം എന്നിവ നാളെ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *