സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ ചത്ത പ്രവാവിനെ പറത്തി ; നടപടിയെടുത്ത് പൊലീസ്

ചത്തീസ്ഗഢിലെ മുംഗേലിയില്‍ സ്വാതന്ത്ര്യ ദിനാഘോഷചടങ്ങിൽ പ്രാവിനെ പറത്തിയതുമായി ബന്ധപ്പെട്ട് വിവാദം. ബിജെപി എംഎൽഎ പുന്നുലാൽ മോഹ്ലെ, മുംഗേലി കലക്ടർ രാഹുൽ ഡിയോ, പൊലീസ് സൂപ്രണ്ട് ഗിരിജ ശങ്കർ ജയ്‌സ്വാൾ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് ചത്ത പ്രാവിനെ പറത്തിയത്. മൂവരും ഓരോ പ്രാവുകളെ വീതം പറത്തുകയും ഇതില്‍ പൊലീസ് സൂപ്രണ്ട് പറത്തിവിട്ട പ്രാവ് താഴെ വീഴുകയുമായിരുന്നു. പ്രാവിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ.

സംഭവത്തിന്റെ ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയും കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനം പോലെ സുപ്രധാനമായ ഒരു ചടങ്ങിൽ ഇത്തരത്തിൽ അവമതിപ്പുണ്ടാക്കുന്ന സംഭവം നടന്നതിൽ ഖേദിക്കുന്നതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *