‘വയനാട്ടിലെ പുനരധിവാസം പാളി’; താൽക്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്ന് കെ സുരേന്ദ്രൻ

വയനാട്ടിലെ പുനരധിവാസം പാളിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ. മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ നിന്ന് സ്ഥലം വിട്ടു. വയനാട്ടിൽ ഉള്ളത് മന്ത്രി കേളു മാത്രമാണ്. താൽക്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിശദമായ മെമ്മോറാണ്ടം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴുമുള്ളത് താൽക്കാലിക നിവേദനം മാത്രമാണ്. മന്ത്രിസഭാ ഉപസമിതി തികഞ്ഞ പരാജയമാണ്. ഫോട്ടോഷൂട്ടിൽ മാത്രമായിരുന്നു അവർക്ക് താൽപര്യം. ദുരന്തം പ്രതിരോധിക്കാനുള്ള 600 കോടി ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ട്. കേരളം നാഥനില്ലാക്കളരിയായി മാറിയെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *