ഹേമ കമ്മിറ്റി റിപ്പോർട്ട്; പൂർണ്ണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി; സർക്കാർ സത്യവാങ്മൂലം നൽകണം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ റിപ്പോർട്ടിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഹൈക്കോടതി. കേസ് എടുക്കണമെന്ന ഹർജിയിൽ സർക്കാരിൻറെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങൾ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകൾ സർക്കാരിൻറെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചു.

സെപ്റ്റംബർ 10-ന് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്നും സർക്കാരിനോട് കോടതി ചോദിച്ചു. മൊഴി തന്നവരുടെ പേര് വിവരങ്ങൾ സർക്കാരിൻറെ പക്കലുണ്ടോയെന്ന് ചോദ്യത്തിന് കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു സർക്കാരിൻറെ മറുപടി. മൊഴി നൽകിയവർക്ക് നേരിട്ട് മുൻപിൻ വരാൻ താൽപര്യം ഉണ്ടോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *