കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; പ്രതിഷേധിക്കുന്നവർ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി

കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് പ്രതിഷേധിക്കുന്നവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കാത്തതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി പറഞ്ഞു. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.

ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ സി.ബി.ഐയുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാക്കി. ഇന്റേണുകൾ, റെസിഡന്റ്- സീനിയർ റെസിഡന്റ് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുൾപ്പെടെ എല്ലാവരുടേയും ആശങ്കകൾ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേൾക്കുമന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. അതേസമയം, ആർ.ജി. കർ ആശുപത്രിയിലെ റെസിഡന്റ് ഡോക്ടർമാർ ഇപ്പോഴും ഭീതിയിലാണെന്ന് അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഗീത് ലുത്റ പറഞ്ഞു. പേരുകൾ മുദ്രവെച്ച കവറിൽ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *