നടിയെ ആക്രമിച്ച കേസ്; ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പൾസർ സുനി, ജാമ്യാപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് (27ന്) മാറ്റി. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർകക്ഷികൾക്കു നോട്ടിസ് അയച്ചിരുന്നു. ജാമ്യാപേക്ഷയിൽ എതിർപ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നൽകി.

കേസിൽ പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിനു 25,000 രൂപയാണു ഹൈക്കോടതി പിഴയിട്ടത്. തുടർച്ചയായി കോടതിയെ സമീപിക്കുന്നതിനു പൾസർ സുനിയെ സഹായിക്കാൻ തിരശീലയ്ക്കു പിന്നിൽ ആളുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണയുടെ അന്തിമ ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *