ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും; മന്ത്രി വീണാ ജോർജ്

അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ് രം​ഗത്ത്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *