ഡ്രോൺ, പുരുഷ പ്രതിമ, കാവൽക്കാരൻ; സുരക്ഷാസംവിധാനങ്ങളുടെ നീണ്ട നിര തന്നെയൊരുക്കി ഇൻഫ്ലുവൻസർ

സ്ത്രീകളുടെ സുരക്ഷ ഇന്ന് എല്ലാ തലത്തിലും ചർച്ചച്ചെയ്യപ്പെടുകൊണ്ടിരിക്കുകയാണ്. ഈ സാ​ഹചര്യത്തിലാണ് വീട്ടിൽ തനിച്ചു താമസിക്കുന്ന യുവതി സ്വയ രക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാസംവിധാനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധക്കപ്പെടുന്നത്. ലേസർ ലൈറ്റും എലിക്കെണിയും പുരുഷ പ്രതിമയും വരെയാണ് അമേരിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഐവി ബ്ലൂം ഉപയോ​ഗിച്ചിരിക്കുന്നത്.

വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ആരെങ്കിലും പ്ലാൻ ചെയ്യുന്നിണ്ടെങ്കിൽ അവിടെ ആളുണ്ടെന്ന് തോന്നിപ്പിക്കാൻ ഐവി ഗേറ്റിനടുത്ത് ഒരു പുരുഷ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്നു നോക്കിയാൽ ഒരാൾ അവിടെ നിൽക്കുന്നു എന്നെ തോന്നു. വീടിന് 12 മണിക്കൂർ കാവൽ നിൽക്കാനായി ഷാവോലിൻ കുങ്ഫു പരിശീലിച്ച ഒരു അഭ്യാസിയെയും ഐവി ഏർപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിലൂടെ ചെറിയ ഡ്രോൺ പറന്നു നടക്കുന്നതും കാണാം. ഫേഷ്യൽ റെക്കഗ്നീഷ്യൻ സംവിധാനമുള്ള ഈ ഡ്രോൺ അപരിചിതരെ കണ്ടെത്തിയാൽ ഉടൻ തന്നെ വിവരമറിയിക്കും. ഇത്തരത്തിൽ സുരക്ഷാസന്നാഹങ്ങളുടെ നീണ്ട നിര തന്നെ ഐവിയുടെ വീട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *