‘അംഗത്വം നഷ്ടമായിരുന്നു’; ആഷിഖ് അബുവിന്റെ രാജിയിൽ ഫെഫ്ക

ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവച്ചിരുന്നു. എന്നാൽ ആഷിഖ് അബുവിന്റെ രാജി വിചിത്രമെന്ന വ്യക്തമാക്കി ഫെഫ്ക രംഗത്തുവന്നു. വരിസംഖ്യ അടയ്ക്കാത്തതിനാൽ ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കിയിരുന്നില്ല. ഈ മാസമാണ് കുടിശിക തുക പൂർണമായും അടച്ചതെന്നും അംഗത്വം പുതുക്കൽ അടുത്ത എക്‌സിക്യുട്ടീവ് കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് ആഷിഖ് രാജി വച്ചതെന്നും ഫെഫ്ക വ്യക്തമാക്കി.

രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും അടച്ച തുക തിരികെ നൽകാനും ഫെഫ്ക തീരുമാനിച്ചു. സിബി മലയിലിനെതിരെ ആഷിഖ് ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നും ഫെഫ്ക വിശദീകരിച്ചു.

തന്റെ പ്രതിഫലത്തിൽ നിന്ന് നേതൃത്വം കമ്മിഷൻ ആവശ്യപ്പെട്ടുവെന്നും 20 ശഥമാനം കമമിഷന് വേണ്ടി സിബി മലയിലും വാശി പിടിച്ചെന്നുമാണ് ആഷിക്ക് പറഞ്ഞത്. തുടർന്ന് താനും സിബി മലയിലും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും നിർബന്ധപൂർവം വാങ്ങിയ തുക ഒടുവിൽ തിരികെ തന്നുവെന്നും ആഷിഖ് അബു ആരോപിച്ചിരുന്നു. അതേസമയം ആഷിഖ് അബുവിന്റെ രാജി ലഭിച്ചില്ലെന്ന് വ്യക്തമാക്കി ഫെഫ്ക ജനറൽ കൗൺസിൽ അംഗം ബെന്നി ആശംസ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *