അരും കൊല..; പിശാചുബാധയെന്ന വിശ്വാസത്തിൽ സ്വന്തം കുഞ്ഞിനെ അച്ഛൻ നിലത്തടിച്ചു കൊന്നു

അന്തവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരയായിത്തീർന്നിരിക്കുന്നു പത്തുമാസം പ്രായമുള്ള കുഞ്ഞ്. രാജസ്ഥാനിലെ ബുണ്ടിയിലാണു സംഭവം. പിശാചു ബാധിച്ചെന്നു പറഞ്ഞ് സ്വന്തം കുഞ്ഞിനെ അച്ഛൻ നിലത്തടിച്ചു കൊല്ലുകയായിരുന്നു.

രാത്രിയിൽ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് യുവാവ് ഭാര്യയ്ക്കരികിൽനിന്നു കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയത്. കുഞ്ഞിൻറെ കരച്ചിൽ കേട്ടു ഞെട്ടിയുണർന്ന വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിക്കുകയായിരുന്നു.

യുവാവ് ഒരു വർഷമായി ഭാര്യാവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇയാൾ കുറേക്കാലമായി മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. പിശാച് ബാധിച്ചെന്ന വിശ്വാസമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *