യു.എസിൽ സ്‌കൂളിൽ വെടിവെയ്പ്പ്; നാലു പേർ കൊല്ലപ്പെട്ടു

യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിൽ നാലുപേർ മരിച്ചു. മുപ്പതുപേർക്ക് പരിക്കേറ്റു. ജോർജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തെത്തുടർന്ന് സ്‌കൂൾ ഉച്ചയ്ക്ക് വിട്ടിരുന്നു.

സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവൻ നഷ്ടപ്പെട്ടവർക്കായി ഞാനും വിലപിക്കുന്നു. അതിജീവിച്ചവർക്കൊപ്പമുണ്ടാവുമെന്നും ബൈഡൻ പറഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു ആക്രമണം. ഉടൻതന്നെ എൻഫോഴ്സ്മെന്റ്, ഫയർ/ ഇ.എം.എസ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ ഒരു ദശാബ്ദമായി സ്‌കൂളുകളും കോളേജുകളും ലക്ഷ്യമിട്ട് നിരവധി വെടിവെയ്പ്പ് സംഭവങ്ങളാണ് യു.എസിലുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *