ജീവഭയത്തിൽ നായ രക്ഷകരായി നാട്ടുകാർ; വഡോദരയിലെ വെള്ളപ്പൊക്കത്തിൽ നായയെ രക്ഷിക്കുന്ന നാട്ടുകാർ

ഗുജറാത്തിലെ വഡോദരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും നായയെ രക്ഷിച്ച് നാട്ടുകാർ. പ്രകൃതിദുരന്തങ്ങളിൽ മനുഷ്യരെപോലെ തന്നെ ദുരിതമനുഭവിക്കുന്നവരാണ് മൃ​ഗങ്ങളും. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ജീവനും സുരക്ഷയും അവഹ​ഗണിക്കപ്പെടാറുമുണ്ട്. ഇവിടെ അത്തരത്തിൽ പെട്ടു പോയ ഒരു നായെയാണ് ഒരുകൂട്ടം ആളുകൾ രക്ഷിച്ചിരിക്കുന്നത്.

വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെത്തുടർന്ന് രക്ഷപ്പെടാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ. അതിന്റെ അവസ്ഥ കണ്ട് പ്രദേശവാസികളായ യുവാക്കൾ തന്നെയാണ് അതിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. നെഞ്ചോളം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നതുകൊണ്ടു തന്നെ ഭാരമുള്ള നായയെ കൈകളിൽ എടുത്തുകൊണ്ടു പോകുന്നത് പ്രായോഗികമല്ല എന്ന് അവർക്ക് അറിയാമായിരുന്നു. ഒടുവിൽ ഒരു ചെറുകട്ടിൽ കണ്ടെത്തി അതിനുമുകളിൽ നായയെ കയറ്റിയ ശേഷം ഒൻപത് പേർ ചേർന്ന് ഉയർത്തിക്കൊണ്ടു പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *