കശ്മീരിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമം; 2 ഭീകരരെ സൈന്യം വധിച്ചു

നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നു മേഖലയിൽ പട്രോളിങ് ശക്തമാക്കിയിരുന്നു.

ഇന്റലിജൻസ് ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്റെയും രഹസ്യവിവരങ്ങൾ പ്രകാരം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സൈനിക നടപടി. ഭീകരരിൽനിന്നു രണ്ട് എകെ-47 തോക്കുകൾ ഉൾപ്പെടെ വലിയതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. പ്രദേശത്തു തിരച്ചിൽ പുരോഗമിക്കുകയാണെന്നും വൈറ്റ് നൈറ്റ് കോർ യൂണിറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *