‘നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അത് ചെയ്യാനും സ്ത്രീകൾ റെഡിയാകണം’; സണ്ണി ലിയോൺ

നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അത് ചെയ്യാനും സ്ത്രീകൾ തയാറാവണമെന്ന് നടി സണ്ണി ലിയോൺ. നഷ്ടമാകുന്ന അവസരങ്ങളല്ല, നിലപാടാണ് പ്രധാനമെന്ന് അവർ പറഞ്ഞു. ഏറ്റവും ഒടുവിൽ സത്യം തന്നെയാകും ജയിക്കുകയെന്ന് നടൻ പ്രഭുദേവയും പ്രതികരിച്ചു. സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവാദങ്ങളെക്കുറിച്ച് ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

‘ഇപ്പോൾ അല്ല, വളരെക്കാലം മുതൽ സിനിമാ മേഖലയിൽ ഇത്തരം കാര്യങ്ങൾ തുടരുന്നുണ്ട്. അതിനാൽ തന്നെ സ്ത്രീകൾ പ്രതികരിക്കണം. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അവിടെ പിന്നെ ഒരു നിമിഷം പോലും നിൽക്കരുത്. ഇറങ്ങിപ്പോകാൻ തയ്യാറാകണം. അങ്ങനെ ചെയ്താൽ അൽപ്പമെങ്കിലും ആശ്വാസം കിട്ടും. നമ്മൾ തന്നെയാണ് നമ്മുടെ അതിർവരമ്പുകൾ തീരുമാനിക്കേണ്ടതും അതിൽ ഉറച്ചുനിൽക്കേണ്ടതും. നിലപാടിന്റെ പേരിൽ തൽക്കാലം നഷ്ടമാകുന്ന അവസരങ്ങളെക്കുറിച്ചല്ല ആലോചിക്കേണ്ടത്. കഠിനാധ്വാനം എന്തായാലും ഫലം തിരികെ ലഭിച്ചിരിക്കും.’ സണ്ണി ലിയോണിന്റെ വാക്കുകൾ.

‘പേട്ടറാപ്പ്’ എന്ന സിനിമയുടെ പ്രചാരണത്തിനായാണ് പ്രഭുദേവയും സണ്ണി ലിയോണും കൊച്ചിയിലെത്തിയത്. പ്രഭുദേവ, വേദിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്ടറാപ്പ്.

Leave a Reply

Your email address will not be published. Required fields are marked *