പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് ഡില്ലി ബാബു അന്തരിച്ചു (50). ഇന്ന പുലർച്ചെ 12.30 ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വേർപാടലിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം.
ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചയാളായിരുന്നു ദില്ലി ബാബു. 2015-ൽ ഉറുമീൻ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം സിനിമ നിർമാണ രംഗത്തേക്ക് ചുവടുവെച്ചത്. മരഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, , ബാച്ച്ലർ, മിറൽ, കൾവൻ, ഓ മൈ കടവുളേ എന്നിവ അദ്ദേഹം നിർമിച്ച സുപ്രധാന ചിത്രങ്ങളാണ്.
നിർമ്മാതാക്കളും താരങ്ങളുമടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് അനുശോചനമറിയിച്ചത്. മരഗത നാണയം എന്ന ചിത്രത്തിലൂടെ തനിക്ക് ജീവിതം നൽകിയയാളാണ് ദില്ലി ബാബുവെന്ന് സംവിധായകൻ എ.ആർ.കെ ശരവണൻ എക്സിലൂടെ പ്രതികരിച്ചു. വൈകിട്ട് 4.30 നായിരുന്നു സംസ്കാരം.