സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കും; ഡബ്ല്യു.സി.സിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഡബ്ല്യു.സി.സി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികളിൽ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നിലപാട് അറിയിക്കുകയും ചെയ്തു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഡബ്ല്യു.സി.സിയെ പ്രതിനിധീകരിച്ച് ദീദി ദാമോദരൻ, റിമ കല്ലിങ്കൽ, ബീന പോൾ എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്. സിനിമ നയം സംബന്ധിച്ച നിലപാടും ഇവർ മുഖ്യമന്ത്രിയെ അറിയിച്ചു.

എസ്.ഐ.ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്ന് അംഗങ്ങൾ മുഖ്യമന്ത്രിയോട് സൂചിപ്പിച്ചു. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും റിപ്പോർട്ടിൻമേൽ തുടർനടപടികൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഡബ്ല്യു.സി.സി ഉറപ്പു നൽകുകയും ചെയ്തു.മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.

ഡബ്ല്യു.സി.സിയുടെ ആവശ്യപ്രകാരമാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ അഞ്ജലി​ മേനോൻ, പത്മപ്രിയ, ഗീതു മോഹൻദാസ് എന്നിവരെ ഡബ്ല്യു.സി.സി ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ നിർദേശങ്ങളാണ് സർക്കാറിന് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *