പരിക്കേറ്റ കാലുമായി മുടന്തി ക്രീസിലെത്തി ടോം ബാന്‍ഡൻ; അസാമാന്യ ഇച്ഛാശക്തി

പരിക്കേറ്റ കാലുമായി ക്രീസില്‍ എത്തി ചെറുത്തു നിന്നുകൊണ്ട് ടീമിന്റെ ലീഡ് ഉയർത്തി സോമര്‍സെറ്റ് കൗണ്ടി ടീം ബാറ്റര്‍ ടോം ബാന്‍ഡന്‍. സറെക്കെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ അസാമാന്യ ദൃഢനിശ്ചത്തിനും ഇച്ഛാശക്തിക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

പത്താമനായാണ് താരം ക്രീസിലെത്തിയത്. പിന്നാലെ ടീമിന്റെ നിര്‍ണായക ലീഡ് ഉയര്‍ത്തി, പുറത്താകാതെ നില്‍ക്കുകയാണ്. ക്രെയ്ഗ് ഓവര്‍ട്ടന്റെ പ്രതിരോധത്തിനു ബലം കൂട്ടാനാണ് ബാന്‍ഡന്‍ ക്രീസില്‍ നിന്നത്. ബാന്‍ഡന്‍ 28 പന്തില്‍ 28 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 4 ഫോറുകളും ബാന്‍ഡന്‍ ഇന്നിങ്‌സില്‍ കൂട്ടിചേര്‍ത്തു. അതേസമയം, ഓവര്‍ടന്‍ 40 റണ്‍സുമായും തുടരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ സോമര്‍സെറ്റ് 317 റണ്‍സും സറെ 321 റണ്‍സിനുമാണ് പുറത്തായത്. രണ്ടാം ഇന്നിങ്‌സ് തുടങ്ങുമ്പോൾ 4 റണ്‍സ് കുറവായിരുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സോമര്‍സെറ്റ് 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ്. 190 റണ്‍സ് ലീഡുണ്ട്. വിജയിക്കാനാവശ്യമായ ലീഡ് ഉറപ്പിക്കുകയാണ് സോമര്‍സെറ്റിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *