ഇന്ത്യയിൽ ആത്മഹത്യകളിൽ വര്‍ദ്ധനവ്; 40 ശതമാനവും 30 വയസ്സിന് താഴെയുള്ളവർ; 2022-ല്‍ 1.71 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു

ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലെ ആത്മഹത്യ നിരക്കില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ 15-നും 19-നും ഇടയില്‍ പ്രായമുള്ളവരിലെ മരണനിരക്കിനു പിന്നിലെ കാരണങ്ങളില്‍ നാലാമത് ആത്മഹത്യയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആത്മഹത്യ കേസുകളിൽ 40 ശതമാനവും 30 വയസ്സിനു താഴെയുള്ളവരാണത്രെ.

വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയില്‍ പ്രതിദിനം 160 യുവാക്കള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ്. ജീവിതത്തിലുണ്ടാകുന്ന കടുത്ത സമ്മർദ്ദം, മാതതനസികാരോഗ്യത്തിലെ അസ്ഥിരത, പ്രണയനൈരാശ്യം, മയക്കുമരുന്ന് ഉപയോഗം, ഒറ്റപ്പെടൽ എന്നിവയെല്ലാം ആത്മഹത്യക്കു പിന്നിലെ കാരണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.2022-ല്‍ 1.71 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *