മുൻ കാമുകിയുടെ സ്വകാര്യ വീഡിയോ പ്രചരിക്കുമെന്ന് ഭീഷണി; കന്നഡ നടനെതിരേ കേസ്

മലയാള സിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് കന്നഡയിലും സിനിമാതാരത്തിനെതിരേ പീഡന പരാതി. മുൻ കാമുകിയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്നഡ നടൻ വരുൺ ആരാധ്യക്കെതിരെ പോലീസ് കേസ്. സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ വർഷ കാവേരിയാണ് പരാതിക്കാരി. കാമുകനായിരുന്ന വരുൺ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വർഷ നൽകിയ പരാതിയിൽ പറയുന്നു.

വരുണും വർഷയും 2019 മുതൽ പ്രണയത്തിലായിരുന്നു. 2023 ലാണ് വരുണിന്റെയും മറ്റൊരു യുവതിയുടെയും സ്വകാര്യചിത്രങ്ങൾ വർഷ കാണാനിടയാകുന്നത്. ഇതോടെ അവർ ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് നടൻ ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചത്.

കൊലപാതക ഭീഷണിയടക്കം നേരിട്ടതോടെ കുറച്ചു നാൾ വർഷ കാര്യങ്ങൾ പുറത്തുപറഞ്ഞിരുന്നില്ല. ഇതിനിടെ വീഡിയോയും ചിത്രങ്ങളും വർഷയ്ക്ക് അയച്ചു നൽകുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹികെട്ടതോടെയാണ് അവർ പോലീസിനെ സമീപിച്ചത്. വേറെ ആരെയെങ്കിലും വിവാഹം ചെയ്താൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *