കോഴിക്കോട് മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചു; എസ്ഐക്ക് ഉൾപ്പെടെ പരിക്ക്, പത്ത് പേർക്കെതിരെ കേസ്

കോഴിക്കോട് കൊയിലാണ്ടിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചവർക്കെതിരെ കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പൊലീസിനെ ആക്രമിച്ചത്. ഇവരെല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊയിലാണ്ടിയിലെ ഒരു ബാറിൽ സംഘർഷമുണ്ടായിരുന്നു. വിവരം കിട്ടിയതോടെ, അന്വേഷിക്കാൻ പൊലീസ് എത്തി. വിവരങ്ങൾ തിരക്കുന്നതിനിടെയാണ് അടികൂടിയവർ, പൊലീസിന് നേരെ തിരിഞ്ഞത്.

പൊലീസുമായി കലഹിച്ച മദ്യപസംഘം ആക്രമിക്കാനും തുടങ്ങി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കൊയിലാണ്ടി പൊലീസ് കേസെടുത്ത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *