ലിപ്സ്റ്റിക്ക് പുരട്ടട്ടെ എന്നിട്ടു ചാടാം; വിമാനത്തിന്‍റെ പുറത്തുനിന്ന് ടച്ച് അപ് ചെയ്യുന്ന യുവതി വൈറൽ

സ്കൈ ഡൈവിംഗ് അപകടകരമായ വിനോദമാണ്. സ്കൈ ഡൈവിംഗ് നടത്തുന്ന നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ, അടുത്തിടെ യുവതി നടത്തിയ സ്കൈ ഡൈവിംഗ് വൻ തരംഗമായി മാറി. സ്കൈ ഡൈവിംഗിനു മുന്പു യുവതി നടത്തിയ ഒരുക്കമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ, സംഭവം നടന്നത് എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ല.

ഡൈവിംഗിനു മുന്പ് ചെറുവിമാനത്തിന്‍റെ പുറത്തെത്തിയ യുവതി ആരെയും അമ്പരപ്പിക്കുന്ന പ്രവൃത്തിയാണു ചെയ്തത്. കൈയിൽ കരുതിയിരുന്ന ലിപ്സ്റ്റിക്ക് അധരങ്ങളിൽ പുരട്ടി തന്‍റെ സൗന്ദര്യത്തിനു മാറ്റേകുകയായിരുന്നു. കാമറയിലേക്കു നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ടാണ് യുവതി അധരങ്ങളിൽ ലിപ്സ്റ്റിക് പുരട്ടിയത്.

തുടർന്ന്, യുവതി ആത്മവിശ്വാസത്തോടെ സ്കൈ ഡൈവിംഗിനായി വിമാനത്തിൽനിന്നു താഴേക്കു ചാടി. സുരക്ഷിതമായി യുവതി തന്‍റെ സാഹസികവിനോദം പൂർത്തിയാക്കുകയും ചെയ്തു. സ്കൈ ഡൈവിംഗിനു തൊട്ടുമുമ്പു തന്‍റെ മേക്കപ്പിനും ടച്ച് അപ്പിനും സമയം കണ്ടെത്തുകയും സൗന്ദര്യകാര്യത്തിൽ ശ്രദ്ധാലുവുമായ യുവതി എല്ലാവരുടെയും ഹരമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *