പി.വി. അൻവറിന് സിപിഎം വധശിക്ഷ വിധിച്ചിരിക്കുകയാണ്; കഴുത്തിൽ കുരുക്കിടുന്നതിന് മുമ്പ് പുറത്തുചാടുന്നതാണ് നല്ലതെന്ന് ചെറിയാന്‍ ഫിലിപ്

പി.വി. അൻവറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ് പറഞ്ഞു. പാർട്ടി ആരാചാർ കഴുത്തിൽ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയിൽ നിന്നും പുറത്തുചാടുന്നതാണ് അൻവറിനു നല്ലത്. കോൺഗ്രസോ മുസ്ലീം ലീഗോ അൻവറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ല. ആഫ്രിക്കയിലെ പുതിയ സംരംഭം പുഷ്ടിപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

താൻ ഉയർത്തിയ പ്രശ്നങ്ങളിൽ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തുന്നുവെങ്കിൽ പൊതു സമൂഹത്തിലും നിയമസഭയിലും അൻവറിന് പോരാട്ടം തുടരാം. സി.പി.എം നിയമസഭാ കക്ഷിയിൽ അൻവറിനെ അംഗമാക്കിയിട്ടുണ്ടെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച അൻവറിനെ നിയമസഭയിൽ നിന്നും കാലാവധി കഴിയുന്നതു വരെ ആർക്കും പുറത്താക്കാനാവില്ലെന്നും ചെറിയാന്‍ ഫിലിപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *