ഷോപ്പിംഗ് ചെലവ് ചുരുക്കാൻ ചില ടിപ്പുകൾ ഇതാ

ഷോപ്പിം​ഗ് പലരുടെയും പോക്കറ്റ് കാലിയാക്കാറുണ്ട്. അതിനാല്‍ ശ്രദ്ധയോടെ വേണം ഷോപ്പിംഗ് നടത്താന്‍.

1. അത്യാവശ്യം സാധനം വാങ്ങിക്കാന്‍ കാറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇവിടെ രണ്ടുണ്ട് ദോഷം. സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നുപെട്ടാല്‍ അനാവശ്യമായ സാധനങ്ങളും വാങ്ങിക്കൂട്ടും. മറ്റൊന്ന് അടുത്ത കടയില്‍ നടന്നുപോയി വാങ്ങിച്ചാല്‍ പെട്രോള്‍ നഷ്ടമുണ്ടാകില്ലല്ലോ.

2. കൈയില്‍ നല്ലൊരു തുക കിട്ടിയാല്‍ ഓടിപ്പോയി കണ്ണുമടച്ച്‌ ആവശ്യമെന്താണെന്നുവച്ചാല്‍ വാങ്ങിക്കുകയാണ് പതിവ്. ഇത് തെറ്റ്. പല കടകളില്‍പോയി വിലയില്‍ ഒരു താരതമ്യപഠനം നടത്തുന്നത് നല്ലതാണ്.

3. എന്തു സാധനവും എപ്പോഴും ഒരു കടയില്‍ നിന്ന് വാങ്ങിയാല്‍ ഉണ്ടാകുന്ന ആത്മബന്ധത്തിന് പല ഗുണമുണ്ട്. നല്ല സാധനങ്ങള്‍ തരും. മറ്റൊന്ന് ഇടയ്ക്ക് ഏതെങ്കിലും ഓഫറും ലഭിക്കും.

4. ലോണുകളുടെ കാലമാണിത്. ലോണ്‍ കിട്ടുമെന്ന് കരുതി താങ്ങാനാവാത്ത തുകയ്ക്ക് സാധനങ്ങള്‍ വാങ്ങി എന്തിന് വീടു നിറയ്ക്കണം. കെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ശീലവും നന്നല്ല.

5. ഇടയ്ക്കിടെ സ്വര്‍ണം മാറ്റി മേടിക്കുന്ന ശീലമുണ്ട് സ്ത്രീകള്‍ക്ക്. ഇത് പണിക്കൂടി നഷ്ടവും സ്വര്‍ണതൂക്ക നഷ്ടവും ഉണ്ടാക്കും.

6. പൊങ്ങച്ചം കാണിക്കാനായി ചെറിയ പാര്‍ട്ടികള്‍ ഇന്ന് പാടേ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുന്നു. എന്തിന് ഇങ്ങനെ പണം ചെലവഴിക്കണം. അതിന്റെ പാതി ചെലവില്‍ വീട്ടില്‍ ഒരുക്കാവുന്നതേയുളളൂ പാര്‍ട്ടി.

7. തൽക്കാലം വിലകുറവുള്ള സാധനങ്ങൾ വാങ്ങി രക്ഷപെടുന്നതിനാൽ കുറച്ച് വൈകിയാണേങ്കിലും ​ഗുണമേൻമയുള്ള വസ്തുക്കൾ വാങ്ങുക. അങ്ങനെ പാഴ്ചിലവ് കുറക്കാം.

8. ആവശ്യമെങ്കില്‍ മാത്രം മതി ജോലിക്കാരികളുടെ സേവനം ഉപയോ​ഗപ്പെടുത്തുക. പാർട്ട് ടൈം ആയി വക്കുന്നതാണ് നല്ലത്. കഴിയുന്ന ജോലികൾ തനിയെ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *