സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയിൽനിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ

സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയിൽനിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ. അജിത് പവാർ പക്ഷ എൻസിപി നേതാവാണ് സിർവാൾ. ഒരും എംപിയും മൂന്ന് എംഎൽഎമാരും അദ്ദേഹത്തിനൊപ്പം ചാടിയിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ കെട്ടിടത്തിന് താഴെ സുരക്ഷാ വല സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വീണതിനാൽ ആർക്കും പരിക്കില്ല.

ധൻഗർ സമുദായത്തെ പട്ടികവർഗ സംവരണത്തിൽ ഉൾപ്പെടുത്തുന്നതിന് എതിരെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിഷേധം. വിവിധ ആദിവാസി വിഭാഗങ്ങൾ നിയമസഭാംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ അപ്രതീക്ഷിത പ്രതിഷേധം. ഡെപ്യൂട്ടി സ്പീക്കറുടെ കൂടെ ബിജെപി എംപി ഹേമന്ദ് സവ്ര, എംഎൽഎമാരായ കിരൺ ലഹാമതെ, കിരാമൻ ഖോസ്‌കർ, രാജേഷ് പാട്ടിൽ എന്നിവരും താഴേക്ക് ചാടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *