ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷ; പരിശോധന കാമ്പയിൻ ആരംഭിച്ച് മസ്‌കത്ത് മുൻസിപാലിറ്റി

ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ട് സംയുക്ത പരിശോധന കാമ്പയിൻ ആരംഭിച്ച് മസ്‌കത്ത് മുൻസിപാലിറ്റി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജിയുമായി സഹകരിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സിപിഎ ആണ് പരിശോധന നടത്തുന്നത്. സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഉത്പന്നങ്ങൾ കണ്ടെത്തുക എന്നതാണ് പരിശോധന കാമ്പയിന്റെ ഉദ്ദേശം. നിയമലംഘനം കണ്ടെത്തിയാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *