പഞ്ചാബിൽ നേതാക്കൾ തമ്മിൽ തർക്കം; എഎപി നേതാവിന് നേരെ വെടിയുതിർത്ത് അകാലി ദൾ നേതാവ്

പഞ്ചാബിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവിന് നേരെ വെടിയുതിർത്ത് ശിരോമണി അകാലി ദൾ നേതാവ്. പഞ്ചാബിലെ ഫാസിൽകയിൽ നേതാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിലായിരുന്നു സംഭവം. എഎപി പ്രാദേശിക നേതാവ് മൻദീപ് ബ്രാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജലാലാബാദിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് വിദ?ഗ്ദ ചികിത്സക്കായി ലുധിയാന മെഡിക്കൽ സെന്ററിലേക്കും മാറ്റി. അകാലി ദൾ നേതാവ് വർദേവ് സിങ് മാൻ ആണ് വെടിയുതിർത്തതെന്ന് ജലാലാബാദ് എംഎൽഎ ജഗ്ദീപ് കംബോജ് ഗോൾഡി ആരോപിച്ചു.

ബ്ലോക്ക് ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്ത് ഓഫീസറുടെ (ബിഡിപിഒ) ഓഫീസിന് പുറത്തായിരുന്നു സംഭവം. ഒരു സ്‌കൂളിന്റെ ഫയലുമായി ബന്ധപ്പെട്ട വിഷയത്തിന് പഞ്ചായത്ത് ഓഫിസിലെത്തിയ മുൻ എംപി സോറ സിങ് മാനിന്റെ മകൻ വർദേവിന്റെ ആവശ്യം ഉദ്യോഗസ്ഥൻ നിരസിച്ചു. തുടർന്ന് അകാലി നേതാക്കൾ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി. പുറത്തുണ്ടായിരുന്ന എഎപി നേതാവ് മൻദീപ് സിങ് ബ്രാറുമായി തർക്കം ഉടലെടുക്കകയും വർദേവ് വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് ആരോപണമെന്ന് ഫാസിൽക്ക സീനിയർ പോലീസ് ഓഫീസർ വരീന്ദർ സിങ് ബ്രാറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *