ഷാർജാ മാസ് ഏർപ്പെടുത്തിയ സാമൂഹിക പ്രവർത്തനത്തിനുള്ള മാധവൻ പാടി അവാർഡ് സാംസ്കാരിക മന്ത്രി സജി ചെറിയാനിൽ നിന്ന് പി.എം. ജാബിർ ഏറ്റുവാങ്ങി. നാലു പതിറ്റാണ്ടു കാലമായി പ്രവാസികളുടെ ഇടയിൽ നിസ്തുലമായ സേവനം നടത്തുന്ന ജാബിർ തലശ്ശേരി മാളിയേക്കൽ കുടുംബാംഗമാണ്.
നോർകാ ക്ഷേമനിധി ഡയറക്ടറായിരുന്ന ഇദ്ദേഹം നിലവിൽ എൻ.ആർ.ഐ കമീഷൻ അംഗവും ലോക കേരളസഭ സ്റ്റാൻഡിങ് കമ്മിറ്റിയംഗവുമാണ്. അജ്മാനിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നൂറുകണക്കിന് പേർ പങ്കെടുത്തു.