അക്കൗണ്ടുകളും വിഡിയോകളും ഡിലീറ്റ് ചെയ്തു; പിന്നാലെ മാപ്പ് പറഞ്ഞ് യൂട്യൂബ്

ഒരു ദിവസം പെട്ടെന്ന് യുട്യൂബ് ക്രിയെറ്റേഴ്സിന് അവരുടെ അക്കൗണ്ടോ വിഡിയോകളോ ഒന്നും കാണാനും ആക്സസ് ചെയ്യാനോ സാധിക്കുന്നില്ല. മാത്രമല്ല ചില ചാനലുകളും വിഡിയോകളും നീക്കം ചെയ്യപ്പെട്ടിട്ടുമുണ്ട്. സ്പാമും വഞ്ചനാപരമായ പ്രവർത്തനങ്ങളും തെറ്റായി ആരോപിച്ചാണ് വിഡിയോകൾ നീക്കം ചെയ്തത്.

എന്തായാലും ഈ സാങ്കേതിക പ്രശ്നത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബ് രം​ഗത്തെത്തി. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെ എല്ലാ ചാനലുകളും പരമാവധി വിഡിയോകളും പുനഃസ്ഥാപിച്ചതായി ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഏറ്റവും പുതിയ അപ്‌ഡേറ്റിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ചില യൂട്യൂബ് ക്രിയെറ്റേഴ്സിന് പ്ലേലിസ്റ്റുകൾ പോലെയുള്ള ചില കോണ്ടെന്റുകൾ നഷ്‌ടമായേക്കാമെന്നും കമ്പനി സൂചിപ്പിച്ചു.

ഈ സാങ്കേതിക തകരാർ എത്ര യൂസേഴ്സിനെ ബാധിച്ചുവെന്ന് യൂട്യൂബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിരവധി വിഡിയോ നിർമാതാക്കൾ ഇത്തരത്തിലുള്ള പെട്ടെന്നുള്ള നിരോധനങ്ങളിലും റദ്ദാക്കലുകളിലും ആശങ്ക പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *