ബീഫ് കഴിക്കുന്നവരാണോ?; കുടലിലെ കാന്‍സറിന് സാദ്ധ്യത

ഭൂരിഭാഗം പേര്‍ക്കും ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് ബീഫ്. എന്നാല്‍ ബീഫ് ധാരാളം കഴിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കലോറി, കൊഴുപ്പ്, സോഡിയം എന്നിവ ബീഫില്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ഇത് അമിത വണ്ണത്തിന് കാരണമാകും. ഹൃദയാഘാതമുള്‍പ്പെടെയുള്ളവയിലേക്കും ബീഫിന്റെ അമിത ഉപയോഗം നയിച്ചേക്കാം. ബീഫ് ഒരുപാട് കഴിച്ചാല്‍ ശരീരത്തില്‍ രക്തസമര്‍ദ്ദത്തിന്റെ അളവ് കൂടാനും സാദ്ധ്യതയുണ്ട്.

ബീഫ് കഴിക്കുന്നവരില്‍ കുടലിലെ കാന്‍സറിന് സാദ്ധ്യത ഏറെയാണ്. സോസേജ് പോലുള്ള സംസ്‌കരിച്ച മാംസം അമിതമായി കഴിക്കുന്നവരില്‍ വന്‍കുടലില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതല്‍ ആണെന്നാണ് പറയപ്പെടുന്നത്.

മറ്റ് മാംസങ്ങളെ അപേക്ഷിച്ച് ബീഫില്‍ കാത്സ്യത്തിന്റെ അളവും കൂടുതല്‍ ആണ്. ഇത് വൃക്ക സംബന്ധമായ തകരാറിലേക്കും നയിച്ചേക്കാം. പ്രമേഹ രോഗികള്‍ ബീഫ് ശ്രദ്ധയോടെ മാത്രമേ കഴിക്കാവൂ.

Leave a Reply

Your email address will not be published. Required fields are marked *