ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ സ്വവസതിയിലെ സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തെക്കൻ എയ്തൻസിലെ ഗ്ലിഫാഡയിലെ വസതിയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഏഴ് വർഷത്തോളം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുനൈറ്റഡിന്റെ താരമായിരുന്ന 31കാരൻ കഴിഞ്ഞ മേയിൽ പനാതിനെയ്കോസിലേക്ക് ചേക്കേറിയിരുന്നു. അവർക്കായി നാല് മത്സരങ്ങളിലാണ് ഇറങ്ങിയത്. ബ്രിട്ടനിൽ ജനിച്ച താരം ഗ്രീസിനായി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മരണത്തിൽ പ്രമുഖ താരങ്ങളടക്കമുള്ളവർ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *