‘സൽമാൻ ഖാനെ സഹായിക്കുന്നവർ കരുതിയിരുന്നോളൂ’; ബാബ സിദ്ധിഖിയുടെ ത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് സംഘം

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായിരുന്ന ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് സംഘം. മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസില്‍ മുന്നിൽ ഇന്നലെ വൈകുന്നേരമാണ് സിദ്ധിഖിക്ക് വെടിയേറ്റത്. ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പവും ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോക നായകന്മാരുമായുള്ള സിദ്ധിഖിയുടെ ബന്ധവുമാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാൻ കാരണമെന്ന് ബിഷ്‌ണോയ് സംഘാംഗം പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഓം, ജയ് ശ്രീറാം, ജയ് ഭാരത്

ജീവന്റെ വില മനസിലാക്കുന്ന ഞാൻ മനുഷ്യശരീരവും സമ്പത്തും വെറും പൊടി മാത്രമാണെന്നാണ് കരുതുന്നത്. സൗഹൃദത്തിന്റെ കടമയ്ക്ക് വില നൽകി ശരിയെന്ന് കരുതുന്നത് മാത്രമാണ് ഞാൻ ചെയ്തത്. സൽമാൻ ഖാൻ, ഞങ്ങൾ ഈ യുദ്ധം ആഗ്രഹിച്ചതല്ല, എന്നാൽ നിങ്ങൾ കാരണം ഞങ്ങളുടെ സഹോദരന് ജീവൻ നഷ്ടമായി. ബാബ സിദ്ധിഖിയുടെ മരണത്തിന് കാരണം ദാവൂദ് ഇബ്രാഹിം, അനുജ് താപൻ, ബോളിവുഡ്, രാഷ്ട്രീയം, പ്രോപ്പർട്ടി ഇടപാടുകൾ എന്നിവയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ്.

നമുക്ക് ആരുമായും വ്യക്തിപരമായി ശത്രുതയില്ല. എന്നിരുന്നാലും സൽമാൻ ഖാനെയോ ദാദൂദ് ഗ്യാങ്ങിനെയോ സഹായിക്കുന്നവർ കരുതിയിരുന്നോളൂ. ഞങ്ങളുടെ സഹോദരന്മാരുടെ മരണത്തിന് ആര് കാരണമായാലും ഞങ്ങൾ പ്രതികരിക്കും. ഞങ്ങളൊരിക്കലും ആദ്യം ആക്രമിക്കുകയില്ല.

സിദ്ധിഖി കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിരുന്നു. കർനൈൽ സിംഗ്, ധരംരാജ് കശ്യപ് എന്നിവർ ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ അവർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട മൂന്നാമനായി തെരച്ചിൽ തുടരുകയാണ്.

‌‌

Leave a Reply

Your email address will not be published. Required fields are marked *