‘കളിക്കളത്തിലെ എന്റെ ഏറ്റവും മികച്ച നിമിഷങ്ങളെ കോർത്തിണക്കി’; ഫ്ലൈറ്റ് ഓഫ് സിആർ7, ഹാർട്ട് ഓഫ് സിആർ 7 മോഡലുകളിറക്കി ജേക്കബ് ആൻഡ് കമ്പനി

മാസങ്ങൾക്ക് മുമ്പ് അനന്ദ് അംബാനിയുടെ കോടികൾ വിലമതിക്കുന്ന വാച്ച് വലിയ ചർച്ചയായിരുന്നു. റിച്ചാർഡ് മില്ലിന്റെ 55 കോടി വിലമതിക്കുന്ന വാച്ചാണ് അനന്ദ് അംബാനി വിവാഹത്തിന് ധരിച്ചത്. ഇപ്പോൾ മറ്റൊരു ‘വാച്ച് പ്രേമി’യുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത്. ജേക്കബ് ആൻഡ് കമ്പനിയുടെ എക്സ്ക്ലൂസീവ് ലക്ഷ്വറി വിഭാഗത്തിപ്പെട്ട രണ്ട് വാച്ച് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലൈറ്റ് ഓഫ് സിആർ7, ഹാർട്ട് ഓഫ് സിആർ 7 എന്നീ രണ്ട് മോഡലുകളാണിത്. നേരത്തെ ജേക്കബ് ആൻഡ് കമ്പനിയുടെ കീഴിലുള്ള ജേക്കബ് അറബോയുടെ ട്വിൻ ടർബോ ഫ്യൂരിയസ് ബാഗെറ്റ് ആയിരുന്നു ക്രിസ്റ്റൃാനോയുടെ പക്കലുണ്ടായിരുന്നത്. 1.3 ബില്യൺ ഡോളറായിരുന്നു ഇതിന്റെ വില.

സ്വന്തമായൊരു വാച്ച് ശേഖരത്തെക്കുറിച്ച് എപ്പോഴും ഞാൻ സ്വപ്നം കാണാറുണ്ട്. ജേക്കബ് ആൻ കമ്പനിയുടെ ഫ്ലൈറ്റ് ഓഫ് സിആർ -7ഉം ഹേർട്ട് ഓഫ് സിആർ -7 ഉം കളിക്കളത്തിലെ എന്റെ ഏറ്റവും മികച്ച നിമിഷങ്ങളെ കോർത്തിണക്കിയതാണ്. എന്നെപ്പോലെത്തന്നെ നിങ്ങളും അവ ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു’- എന്ന ക്യപഷനോടെയാണ് താരം ചിത്രങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *