ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യുഎഇയുടെ ഇ-വിസ

ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വിസ ലഭിക്കും.കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ – വിസ ലഭിക്കുക. പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വീസയാണ് ലഭിക്കുക.തുല്യ കാലയളവിലേക്ക് ഒരു തവണ പുതുക്കാനും സാധിക്കും. 

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുടെ വെബ്സൈറ്റ്, സ്മാർട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം.

ഇ -വിസയ്ക്ക് അപേക്ഷിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധിയുള്ള ജിസിസി വീസയും 6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടും ഉണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *