എഐസിസി തീരുമാനമാണ് സരിൻ ചോദ്യം ചെയ്തത്; അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെപിസിസി

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിന്റെ വിമർശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെപിസിസി. സരിൻ ചോദ്യം ചെയ്തത് എഐസിസി തീരുമാനമാണ്. സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ഹൈക്കമാൻഡാണ്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയേണ്ടിയിരുന്നു എന്നാണ് കെപിസിസി വിലയിരുത്തുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ അതൃപ്തി പരസ്യമാക്കിയത്. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *