വംശനാശം സംഭവിച്ച ജീവികളോട് സംസാരിക്കാം, അവരുടെ കഥകൾ പല ഭാഷകളിൽ കേൾക്കാം! കേംബ്രിജിലേക്ക് പോകൂ!

വംശനാശം സംഭവിച്ച ജീവകളോട് സംസാരിക്കണോ? എങ്കിൽ അങ്ങ് കേംബ്രിജിൽ പോകണം. അതെങ്ങനെ സാധിക്കും എന്നല്ലെ? നിര്‍മിതബുദ്ധി അഥവാ എ.ഐ വഴിയാണ് ചില്ലുകൂട്ടിലെ അസ്ഥികൂടങ്ങള്‍ സന്ദര്‍ശകരുമായി സംസാരിക്കുന്നത്. കേംബ്രിജിൽ സര്‍വകലാശാലയുടെ മ്യൂസിയം ഓഫ് സുവോളജിയിൽ ഈ സംവിധാനമൊരുക്കിയിരിക്കുന്നത്. മൊബൈല്‍ഫോണുപയോഗിച്ച് ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താൽ വംശനാശം സംഭവിച്ച ഡോഡോയും, മറ്റ് ജീവികളും അവരുടെ കഥകൾ നമ്മളോട് പറയ്യും.

13 ജീവിവര്‍ഗമാതൃകകളെയാണ് ആദ്യഘട്ടത്തില്‍ ഇതിനായി തിരഞ്ഞെടുത്തത്. ഇവ ജീവിച്ചിരുന്ന കാലത്തിന്റെ പ്രത്യേകതകളും അവ നേരിട്ട പ്രതിസന്ധികളും മനുഷ്യരെ അറിയിക്കുകയാണ് ലക്ഷ്യം. ജീവികളുടെ കാഴ്ചപ്പാടില്‍നിന്നാണ് ആശയവിനിമയം. മാത്രമല്ല, സന്ദര്‍ശകരുടെ പ്രായത്തിനനുസരിച്ചാവും ഇവയുടെ മറുപടി. സ്പാനിഷ്, ജാപ്പനീസ് ഉള്‍പ്പെടെ 20 ഭാഷകളിലും മറുപടി കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *