എഡിഎമ്മിൻ്റെ മരണം ദൗർഭാഗ്യകരം: ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ

എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നവീന്‍ ബാബുവിൻ്റെ കുടുംബത്തെ കാണുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കണം. ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. തൻ്റെ കാലാവധി പൂർത്തിയായിയെന്നും ഗവർണറെ മാറ്റുമെന്ന കാര്യത്തില്‍ തീരുമാനം രാഷ്ട്രപതിയുടെതാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി.പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂ‍ർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.

Leave a Reply

Your email address will not be published. Required fields are marked *