ഡൽഹിയിൽ സിആർപിഎഫ് സ്‌കൂളിനു സമീപം സ്ഫോടനം, വിദഗ്ധർ പരിശോധനയാരംഭിച്ചു

ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആർ.പിഎഫ് സ്‌കൂളിനു സമീപം ഉച്ചത്തിൽ സ്‌ഫോടനം. സ്‌കൂളിന്റെ മതിലിനോട് ചേർന്ന് രാവിലെ 7.50നാണ് സ്‌ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.

സ്‌ഫോടനത്തിന്റെ ശബ്ദത്തോടൊപ്പം വലിയ പുക ഉയർന്നതാണ് ആശങ്കയുയർത്തിയത്. സ്ഫോടനത്തെത്തുടർന്ന് സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകൾ ചിതറിത്തെറിച്ചു. അടുത്തുള്ള കടയിൽ നിന്നും സിലണ്ടർ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറൻസിക് സംഘത്തിനൊപ്പം ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ടീമും സംഭവസ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *